---
title: "നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്"
english_title: "KSU Calls Statewide Education Bandh in Kerala on July 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373995/ksu-education-bandh-kerala-july-23-2026`"
published_at: "2026-07-22T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60dd37a0e54_1000188238.jpg"
keywords: ["KSU", "Education Bandh", "Kerala", "Rahul Gandhi"]
---

# നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്

> **Lead Summary:** **തിരുവനന്തപുരം**: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു.

## Article Content

**തിരുവനന്തപുരം**: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു.

ജൂലൈ 23 വ്യാഴാഴ്ചയാണ് ബന്ദ്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ബന്ദ് പ്രഖ്യാപിച്ചത്.

ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.

ക്ലാസുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‌യു അഭ്യർത്ഥിച്ചു.

ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373995/ksu-education-bandh-kerala-july-23-2026`)